Posts

Showing posts from November, 2022

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ.

Image
തിരുവനന്തപുരം എക്സൈസ്  സർക്കിൾ   ഇൻസ്‌പെക്ടർ ഷിജുവും സംഘവും മൂന്ന് യുവാക്കളെ എംഡിഎംഎയുമായി പിടികൂടി. നേമം സ്വദേശി  കുഞ്ചൂസ് എന്ന് വിളിക്കുന്ന അര്‍ജുന്‍(21), കാട്ടാക്കട വിളവൂർക്കൽ വില്ലേജില്‍ സി പി ജി സദനത്തിൽ വാടകയ്ക്ക് താമസിക്കുന്ന അരുണ്‍ ഗോപാല്‍ (31), കാട്ടാക്കട വിളവൂർക്കൽ സ്വദേശി  അലക്സ് പോള്‍ ഗോമസ് (22) എന്നിവരെയാണ് തൈക്കാട് ഭാഗത്തു നിന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിൽ നിന്നും 22.085  ഗ്രാം MDMA കണ്ടെടുത്തിട്ടുണ്ട്. യുവാക്കൾക്ക് MDMA ആവശ്യാനുസരണം എത്തിച്ചു നൽകുന്ന ഇവരിൽ നിന്ന് 28090/- രൂപ തൊണ്ടി മണിയായും കണ്ടെടുത്തിട്ടുണ്ട്.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ്.  പ്രിവന്റീവ് ഓഫീസർ കെ റെജി കുമാർ,  പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിജു കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ  കൃഷ്ണപ്രസാദ്.എസ്, അൽത്താഫ് മുഹമ്മദ്, അജിത്ത്.വി.ആർ, ഡ്രൈവർ ഷെറിൻ എന്നിവർ സംഘത്തിൽ പങ്കെടുത്തു.  #KeralaExcise #SayNoToDrugs

അടുത്ത അധ്യയന വർഷം നഴ്സിങ് മേഖലയിൽ സീറ്റുകൾ വർധിപ്പിക്കും: മന്ത്രി വീണാ ജോർജ്ജ്; പലപ്പോഴും സ്വന്തം ജീവൻ പണയംവെച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെയുണ്ടാകുന്ന അതിക്രമ സംഭവങ്ങൾ അനുവദിക്കാനാവില്ലെന്നും മന്ത്രി.

Image
    അടുത്ത അധ്യയന വർഷം മുതൽ നഴ്സിങ് മേഖലയിൽ സീറ്റുകൾ വർദ്ധിപ്പിക്കാനാണ് സർക്കാർ നീക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. കോവിഡ് ഡ്യൂട്ടിക്കിടെ മരണപ്പെട്ട നഴ്സുമാരുടെ കുടുംബത്തിനുള്ള ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത വിധം കൂടുതൽ പേർക്ക് നാഴ്സിങ് മേഖലയിൽ കടന്നുവരാൻ ഇതുവഴി സാധിക്കും. ന്ഴ്സിങ് മേഖലയിലെ വിദ്യാഭ്യാസത്തിന് വിവിധ തരത്തിലുള്ള സൗകര്യങ്ങളൊരുക്കാൻ ഇതിനിടെ സർക്കാരിന് കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേർത്തു. പലപ്പോഴും സ്വന്തം ജീവൻ പണയംവെച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെയുണ്ടാകുന്ന അതിക്രമ സംഭവങ്ങൾ അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് ,  മന്ത്രി വ്യക്തമാക്കി. കോവിഡ്  19  ബാധിച്ചോ ,  കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ , ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപെട്ടോ മരണം സംഭവിച്ചവർക്കാണ് കേരള നഴ്സസ്സ് ആന്റ് മിഡ്വൈവ്സ് കൗൺസിൽ ഫണ്ടിൽ നിന്ന്  2  ലക്ഷം രൂപ വീതം കുടുംബത്തിന് ധനസഹായം കൈമാറിയത്. കോവിഡ് ബാധിച്ച് മരണപ്പെട്ട വർക്കല താലൂക്ക് ആ

മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്റെ വീരമൃതു: മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം

Image
  ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളിയായ സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പാലക്കാട് ധോണി സ്വദേശിയാണ് ഹക്കീം. സുക്മ ജില്ലയിൽ ഇന്നലെ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഹക്കീം കൊല്ലപ്പെട്ടത്. സിആർപിഎഫിന്റെ കോബ്ര വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു അദ്ദേഹം. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ജനുവരി മൂന്നിന് തിരുവനന്തപുരം നഗര പരിധിയില്‍ പ്രാദേശിക അവധി; ബീമാപ്പള്ളി ഉറൂസിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.

Image
  ബീമാപ്പള്ളിയിലെ ഈ വര്‍ഷത്തെ ഉറൂസ് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി തീര്‍ഥാടകര്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഡിസംബര്‍ 24 മുതല്‍ ജനുവരി നാലു വരെയാണ് ഈ വര്‍ഷത്തെ ഉറൂസ് മഹോത്സവം. തീര്‍ഥാടകര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നു മന്ത്രി ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. ഉറൂസ് പ്രമാണിച്ച് ജനുവരി മൂന്നിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കും. ബീമാപ്പള്ളിയിലേക്കുള്ള പ്രധാന റോഡിലെയും  അനുബന്ധ റോഡുകളിലെയും അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും. വഴിവിളക്കുകള്‍ തെളിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബിക്കും കോര്‍പ്പറേഷനും നിര്‍ദേശം നല്‍കി. രണ്ടു ദിവസത്തിനകം ഇതു സംബന്ധിച്ച പരിശോധന പൂര്‍ത്തിയാക്കി ആവശ്യമായ അറ്റകുറ്റപ്പണി നടത്തണം. പ്രധാന റോഡുകളിലും ജങ്ഷനുകളിലും ബീമാപ്പള്ളിയിലേക്കുള്ള ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. തീര്‍ഥാടകര്‍ക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്

വനിതാ പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് നാളെ.

Image
  തിരുവനന്തപുരം : കേരള പോലീസ് അക്കാദമിയിൽ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ 18 സി ബാച്ചിലെ വനിതാ പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് പോലീസ് അക്കാദമിയിലെ പരേഡ് ഗ്രൗണ്ടിൽ വച്ച് നാളെ നടക്കും.  രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി അഭിവാദ്യം സ്വീകരിക്കും. സംസ്ഥാന  പോലീസ് മേധാവി അനിൽ കാന്ത് ഉൾപ്പെടെ ഉന്നത  പോലീസുദ്യോഗസ്ഥർ പരേഡിൽ പങ്കെടുക്കും. 109 വനിതകളാണ് കഴിഞ്ഞവർഷം ഡിസംബർ എട്ടിന് പരിശീലനം ആരംഭിച്ചത്. ഒമ്പത് മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി വിവിധ തരം ആയുധങ്ങൾ  ഉപയോഗിക്കുന്നതിലും കൗണ്ടർ അർബൻ ടെററിസം, ബോംബ് ഡിറ്റക്ഷൻ, വി.ഐ.പി സെക്യൂരിറ്റി എന്നിവയിലും വനിതകൾ പരിശീലനം നേടി. ഇന്ത്യൻ ഭരണഘടന, ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം, പൊലീസ് സ്റ്റേഷൻ മാനേജ്‌മെന്റ്, ട്രാഫിക്ക് മാനേജ്‌മെന്റ്, കേസന്വേഷണം, വി.ഐ.പി ബന്തവസ്, കരാട്ടെ, യോഗ, ഹൈ അൾട്ടിട്യൂഡ് ട്രൈനിംഗ്, കോസ്റ്റൽ സെക്യൂരിറ്റി ട്രൈനിംഗ് , ഡിസാസ്റ്റർ മാനേജ്‌മെന്റ്, ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, സൈബർ കുറ്റകൃത്യങ്ങൾ, ക്രിമിനോളജി, പീനോളജി, വിക്ടിമോളജി, ആയുധ പരിശീലനം, ഫയറിംഗ്, സെല്ഫ് ഡ

ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫിന്റെ അമ്മ നിര്യാതയായി.

Image
  കണ്ണൂർ : ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫിന്റെ അമ്മ ചിന്നമ്മ ജോസഫ്  (75) നിര്യാതയായി. ഉളിക്കൽ മുണ്ടാനൂർ സ്വദേശിയാണ്, ഭർത്താവ്: എ കെ ജോസഫ്, മക്കൾ : രാജീവ് ജോസഫ് (ഡൽഹി), അഡ്വക്കറ്റ് സജീവ് ജോസഫ് എംഎൽഎ, ജനീവ ജോസഫ് ( ജില്ലാ ബാങ്ക് മയിൽ ബ്രാഞ്ച് ). മരുമക്കൾ: മോളി രാജീവ് (ലേഡി ഹാഡിങ് മെഡിക്കൽ കോളേജ് ഡൽഹി), ബ്യൂട്ടി സജീവ് ( സെന്റ് ജോസഫ് യുപി സ്കൂൾ കുന്നോത്ത്), ബിന്ദുജ ജനീവ്. സംസ്കാരം പിന്നീട്.

യുഎഇയിലെ റാസല്‍ഖൈമയില്‍ ഒരു ബീച്ചില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയ പ്രവാസിയെ ആദരിച്ച് പൊലീസ്.

Image
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ഒരു ബീച്ചില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയ പ്രവാസിയെ ആദരിച്ച് പൊലീസ്. പതിമൂന്നും പതിനാലും വയസ്സ് പ്രായമുള്ള സഹോദരങ്ങളെയാണ് ഹിഷാം ബെന്‍ല്‍ഹജ് എന്ന അറബ് വംശജനായ പ്രവാസി രക്ഷിച്ചത്. പ്രവാസിയുടെ ധീരതയെ റാസല്‍ഖൈമ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി ആദരിച്ചു.   മനുഷ്യത്വവും ധീരതയും നിറഞ്ഞ പ്രവൃത്തിയാണ് ഹിഷാമിന്റേതെന്നും അഭിമാനാര്‍ഹമാണെന്നും മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിഷാമിനെ ആദരിച്ചതിലൂടെ ഇതുപോലെയുള്ള നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സമൂഹത്തെ റാസല്‍ഖൈമ പൊലീസ് പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.    

ആലപ്പുഴയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

Image
ആലപ്പുഴയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.  റേഞ്ച് ഇൻസ്പക്ടർ സതീഷും  സംഘവും ചേർന്ന് അമ്പലപ്പുഴ കാഞ്ഞിരം ചിറ സ്വദേശിയായ സ്റ്റെൽവി (24) നെ അറസ്റ്റ് ചെയ്തു. ഇയാളുടെ കയ്യിൽ നിന്നും 2.150 ഗ്രാം എംഡിഎംഎയും 13 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എക്സൈസ് സംഘത്തിൽ പ്രിവൻറ്റീവ് ഓഫിസർമാരായ ഇ.കെ അനിൽ, പിടി ഷാജി, സിഇഒമാരായ സാജൻ ജോസഫ് , ഷെഫീക്ക്, ജയദേവ്, വനിത സിഇഒ സൗമിലാ മോൾ, ഇന്റലിജന്റ് ബ്യുറോ പ്രിവൻറ്റീവ് ഓഫിസർ അലക്സാണ്ടർ എന്നിവരും ഉണ്ടായിരുന്നു.  

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ സുരക്ഷ കൂടുതൽ ശക്തമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി; ഐസിയുവിലുള്ള രോഗിയ്ക്ക് ഒരു ബൈസ്റ്റാന്റർ മാത്രം.

Image
  > ഐസിയുവിലുള്ള രോഗിയ്ക്ക് ഒരു ബൈസ്റ്റാന്റർ മാത്രം * മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ സുരക്ഷ കൂടുതൽ ശക്തമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും വാർഡിലുള്ള രോഗിക്ക് വാർഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. കൂടുതൽ പരിചരണം ആവശ്യമുള്ള രോഗികൾക്ക് ഡോക്ടറുടെ നിർദേശാനുസരണം മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി അനുവദിക്കും. ആശുപത്രി സന്ദർശന സമയം വൈകുന്നേരം 3.30 മുതൽ 5.30 വരെയാണ്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന് പോലീസ് എയ്ഡ് പോസ്റ്റിലുള്ള പോലീസിന്റേയും സെക്യൂരിറ്റി ചീഫിന്റേയും നമ്പരുകൾ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുന്നതാണ്. അലാം സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഭവത്തെ തുടർന്ന് മന്ത്രി വിളിച്ചു ചേർത്ത പോലീസിന്റേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റേയും പിജി ഡോക്ടർമാരുടേയും യോഗത്തിലാണ് തീരുമാനമെടുത്തത്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കും

ശബരിമല അടിയന്തര സഹായത്തിന് റാപ്പിഡ്ആക്ഷൻ മെഡിക്കൽ യൂണിറ്റും: മന്ത്രി; ഒരു രോഗിയെ കിടത്തികൊണ്ട് പോകാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ സൈഡ് കാറോടുകൂടിയ ബൈക്ക് ഫീഡർ ആംബുലൻസ് ആണ് ഇതിൽ പ്രധാനം

Image
  ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാൻ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് ഉടൻ എത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4x4 റെസ്‌ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിലാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. മൂന്ന് വാഹനങ്ങളിലും ഓക്സിജൻ ഉൾപ്പടെയുള്ള സംവിധാനം ലഭ്യമാണ്. ശബരിമല തീർത്ഥാടകർക്ക് ഈ സേവനങ്ങൾ ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. ബൈക്ക് ഫീഡർ ആംബുലൻസ് ഒരു രോഗിയെ കിടത്തികൊണ്ട് പോകാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ സൈഡ് കാറോടുകൂടിയ ബൈക്ക് ഫീഡർ ആംബുലൻസ് ആണ് ഇതിൽ പ്രധാനം. മറ്റ് ആംബുലൻസുകൾക്ക് കടന്നു ചെല്ലാൻ പ്രയാസമുള്ള ഇടുങ്ങിയ വഴികളിലും തിരക്കുള്ള പ്രദേശങ്ങളിലും എത്തി രോഗികൾക്ക് പരിചരണം നൽകി സമീപത്തുള്ള ആശുപത്രിയിൽ അല്ലെങ്കിൽ റാപിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റിന്റെ ഭാഗമായി സജ്ജമാക്കിയിരിക്കുന്ന കനിവ് 108 ആംബുലൻസുകളിലേക്കോ എത്തിക്കുകയാണ് ഇവയുടെ പ്രധാന പ്രവർത്തനം. നഴ്‌സായ എമർജ

ഗതാഗതം നിരോധിച്ചു.

Image
  കണ്ണൂർ : പാറാട് കുന്നോത്തുപറമ്പ് പൊയിലൂർ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡ് വഴിയുള്ള ഗതാഗതം ഡിസംബർ ഒന്ന് മുതൽ 15 ദിവസത്തേക്ക് പൂർണമായും നിരോധിച്ചതായി തലശ്ശേരി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ സെൻട്രൽ പൊയിലൂർ - വടക്കെ പൊയിലൂർ തൂവക്കുന്ന് റോഡ്, പൊയിലൂർ പോസ്റ്റോഫീസ് വിളക്കോട്ടൂർ മടപ്പുര തൂവക്കുന്ന് റോഡ്, മറ്റ് റോഡുകളും ഉപയോഗിക്കാവുന്നതാണ്.

കലോത്സവം, കായിക മേള, ശാസ്ത്ര മേള, ഉർദു ടാലാന്റ് മേളകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

Image
  കണ്ണൂർ : പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ തളിപ്പറമ്പ സൗത്ത് സബ് ജില്ലാ കലോത്സവം, കായിക മേള, ശാസ്ത്ര മേള, ഉർദു ടാലാന്റ് മേളകളിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദനവും, സർട്ടിഫിക്കറ്റ് വിതരണവും കോളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ് അബ്ദുൽ മജീദ് നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ താഹിറ, അമീർ ദാരിമി, മമ്മു മാസ്റ്റർ, ഇബ്രാഹിം സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ സി രഘുനാഥ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു. സബ് ജില്ലാ എൽ.പി അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്നതിൽ പ്രയത്നിച്ച ഫർസീന, സഫ്‌വാൻ എന്നിവർക്ക് മദർ പിടിഎ വക ഉപഹാരം പ്രസിഡന്റ് ജസീന നിർവഹിച്ചു.

ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

Image
🖱️ മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ അനട്ടി, മില്ലത്ത് നഗർ, ഭജനമഠം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 30 ബുധൻ രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 മണി വരെയും താളിച്ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണി വരെയും കോയിപ്ര ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും. 🖱️ പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചെമ്പുലാഞ്ഞിട്രാൻസ്ഫോമർ പരിധിയിൽ നവംബർ 30 ബുധൻ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും. 🖱️ ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അൽ വഫ, ഇരുവൻകൈ, മുണ്ടേരിമട്ട, മുണ്ടേരി കടവ്, മുണ്ടേരി എക്‌സ്‌ചേഞ്ച്, മുണ്ടേരി ചിറ, കാനച്ചേരി, കാനച്ചേരി പള്ളി, ചാപ്പ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ നവംബർ 30 ബുധൻ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 🖱️ വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കണിയേരി, പാലത്തറ, മുങ്ങം വെള്ളൂർ ആലിൻകീഴിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 30 രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും. 🖱️ ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കൂട്ടുംമുഖം വൈദ്യർ ഭാഗത്തു, നവംബർ 30ന് രാവിലെ 8.30 മുതൽ വൈകിട്ട

ഓർമ്മകളുടെ മട്ടുപ്പാവിലെ കളിയാരവങ്ങൾ' ലോകകപ്പ് ഓർമ്മക്കുറിപ്പ് പുസ്തകം പുറത്തിറക്കി.

Image
  കണ്ണൂർ സിറ്റി: യുവ എഴുത്തുകാരൻ മർവാൻ റിയാസ് രചിച്ച 'ഓർമ്മകളുടെ മട്ടുപ്പാവിലെ കളിയാരവങ്ങൾ' ലോകകപ്പ് ഓർമ്മക്കുറിപ്പ് പുസ്തകം പുറത്തിറക്കി. സ്നേഹസല്ലാപം  വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സിറ്റി നാലുവയൽ സ്ക്രീനിംഗ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പ്രശസ്ത കലാകാരൻ സാഹിർ പുത്തലത്ത്  പ്രകാശന കർമ്മം നിർവഹിച്ചു. സ്നേഹസല്ലാപം ചീഫ് അഡ്മിൻ അബു അൽമാസ് പുസ്തകത്തിൻ്റെ ആദ്യപ്രതി സ്വീകരിച്ചു. രാഷ്ട്രീയ - സാമൂഹിക രംഗത്തെ നിരവധി പേർ ചടങ്ങിനു ആശംസയർപ്പിച്ചു. എംസി അബ്ദുൽ ഖല്ലാക്ക്, അധ്യക്ഷത വഹിച്ചു. കെവി മുഹമ്മദ്‌ അഷ്‌റഫ്‌ സ്വാഗതം പറഞ്ഞു. ജമാൽ കണ്ണൂർ സിറ്റി ആശംസപ്രസംഗം  നടത്തി. പിഎം മുഹമ്മദ്‌ റയീസ്  നന്ദിയും പറഞ്ഞു. മർവാൻ റിയാസിനും  സാഹിർ പുത്തലത്തിനും സ്നേഹസല്ലാപം ചീഫ് അഡ്മിനും ഫൗണ്ടറുമായ അബു അൽമാസ് സ്നേഹോപഹാരം നൽകി ആദരിച്ചു. - ന്യൂസ്‌ ഓഫ് കേരളം, കണ്ണൂർ സിറ്റി

കേരള സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിക്കും മന്ത്രി വി.ശിവൻ കുട്ടി; എല്ലാ കുട്ടികളെയും ഒരേ മനസ്സോടെ കാണാനാകണം . അവരുടെ വിജയത്തിൽ സന്തോഷിക്കണം.

Image
  കാസർകോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു കേരള സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിക്കുമെന്ന് തൊഴിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. ചായോത്ത് ജി.എച്ച്.എസ്.എസിൽ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . പുതിയ കാലഘട്ടത്തിനനുസരിച്ച് കലോത്സവ മാന്വൽ പരിഷ്കരിക്കും. അടുത്ത വർഷം പുതുക്കിയ മാന്വലിന്റെ അടിസ്ഥാനത്തിൽ കലോത്സവം സംഘടിപ്പിക്കും. അപ്പീലുകളില്ലാത്ത മത്സരങ്ങൾ നടക്കാൻ നാം മുൻ കൈയെടുക്കണം. മത്സരങ്ങൾ കുട്ടികൾ തമ്മിൽ ആയിരിക്കണം. രക്ഷാകർത്താക്കളും അധ്യാപകരും മത്സരത്തിലോ ഫലത്തിലോ ഇടപെടരുത്. മത്സര ഫലത്തിനെതിരെ കോടതിയിൽ നിന്ന് അപ്പീൽ വാങ്ങുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം. എല്ലാ കുട്ടികളെയും ഒരേ മനസ്സോടെ കാണാനാകണം . അവരുടെ വിജയത്തിൽ സന്തോഷിക്കണം. കലോത്സവ പാനലിനെ നിശ്ചയിക്കുന്ന രീതി കാലോചിതമായി പരിഷ്കരിക്കും. ചില ആളുകൾ സ്ഥിരമായി പാനലിൽ വരുന്നത്  പുനപരിശോധിക്കേണ്ട സമയമായി. ഇത്തരത്തിൽ കലോത്സവം കുറ്റമറ്റ രീതിയിൽ നടത്താനുള്ള ഇടപെടലുകൾ നടത്തും. മത്സര പരിപാടികൾ സമയബന്ധിതമായി നടത്തണം. കലോത്സവ വിജയികൾക്ക് നൽകുന്ന സമ്മാനത്തുക വർധിപ്പി

ന്യൂസ്‌ ഓഫ് കേരളം വാർത്തയിലേക്ക് സ്വാഗതം

 ന്യൂസ്‌ ഓഫ് കേരളം  വാർത്തയിലേക്ക് സ്വാഗതം