ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോവുകയായരുന്ന ആംബുലന്‍സിന് വഴി തടസ്സം സൃഷ്ടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു..
നവംബര്‍ 21 ന് കാസര്‍കോട് കെയല്‍വെല്‍ ഹോസ്പിറ്റലില്‍ നിന്നും കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോവുകയായരുന്ന കെ.എല്‍ 59 എം 6423 ആബുംലന്‍സിനെ കെ.എല്‍ 48 കെ 9888 എന്ന ഹ്യുണ്ടായി ഐ 20 കാര്‍ ഓടിച്ച ഡ്രൈവര്‍ പി. മുഹമ്മദ് മുസമ്മില്‍ തടസ്സം സൃഷ്ടിക്കുകയും കിലോമീറ്ററുകള്‍ ഓളം രോഗിയുമായി പോകുന്ന ആംബുലന്‍സിനെ വഴി തടസ്സപ്പെടുത്തി എന്നും ആംബുലന്‍സ് ഡ്രൈവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാര്‍ ഓടിച്ച മുഹമ്മദ് മുസ്ലമില്ലിനെ നേരിട്ട് ഹാജരായതില്‍ കുറ്റം സമ്മതിക്കുകയും മോട്ടോര്‍ വാഹന നിയമം 19 പ്രകാരം മുഹമ്മദ് മുസമ്മലിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും 9000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇടപ്പാളിലെ ഐ.ഡി.ടി.ആര്‍ ല്‍ അഞ്ച് ദിവസത്തെ റോഡ് സുരക്ഷ ക്ലാസ്സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള നിര്‍ദ്ദേശവും കാസര്‍കോട് എന്‍ഫോസ്മെന്റ് ആര്‍.ടി.ഒ പി രാജേഷ് നല്‍കി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം