Posts

മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് 23 പേർ അർഹരായി: മെഡൽ ജേതാക്കളുടെ വിവരം ചുവടെ :

Image
2023 ലെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് 23 പേർ അർഹരായി. വിശിഷ്ടവും ആത്മാർഥവുമായ പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്കാണ് എല്ലാവർഷവും മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലുകള്‍ സമ്മാനിക്കുന്നത്. മെഡലിന് അർഹരായ എല്ലാ ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു.  1. മജു ടി എം – ഡെപ്യൂട്ടി കമ്മീഷണർ, സിആർപിഎഫ് ക്യാന്റീൻ, പള്ളിപ്പുറം 2. നൂറുദ്ദീൻ എച്ച് - അസിസ്റ്റന്റ് കമ്മീഷണർ, കാസർഗോഡ് 3. ശങ്കർ ജി എ – സർക്കിൾ ഇൻസ്പെക്ടർ, എൻഫോഴ്സ്മെന്റ്& ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, കാസർഗോഡ് 4. ഹരിഷ് സി യു – എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് റെയ്ഞ്ച് ഓഫീസ്, പറളി 5. കെ ആർ അജിത്ത് – എക്സൈസ് ഇൻസ്പെക്ടർ, അമൃത് ഡിസ്റ്റിലറി, പാലക്കാട് 6. ആർ എസ് സുരേഷ് – അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, പാലക്കാട് 7. ലോനപ്പൻ കെ ജെ – അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, തൃശൂർ 8. സുനിൽ കുമാർ വി ആർ - അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, പാലക്കാട് 9. പ്

വിദേശത്തേയ്ക്ക് അവസരങ്ങളുമായി നോർക്ക നഴ്‌സിങ് രജിസ്‌ട്രേഷന് തുടക്കമായി. ഇപ്പോൾ രജിസ്റ്റർ ചെയ്യാം. 14 08

Image
വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ വിവിധ സ്‌പെഷ്യാലിറ്റികളിലെ നഴ്‌സിങ് പ്രൊഫഷണലുകൾക്ക് അവസരമൊരുക്കുന്ന നോർക്ക റൂട്ട്‌സ് രജിസ്‌ട്രേഷന് തുടക്കമായി. നഴ്‌സിങിൽ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് രജിസ്റ്റർ ചെയ്യാമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. നിലവിൽ ജർമ്മനി (ട്രിപ്പിൾ വിൻ), യു.കെ (ഇംഗ്ലണ്ട്, വെയിൽസ്), കാനഡ (ന്യൂ ഫോണ്ട്‌ലൻഡ് & ലാബ്രഡോർ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കാണ് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റുകൾ. www.nifl.norkaroots.org വെബ്സൈറ്റ് സന്ദർശിച്ച് ബയോഡാറ്റ അപ്‌ലോഡ്‌ ചെയ്ത് ആവശ്യമുളള വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. ജോലി ചെയ്യാൻ താൽപര്യമുളള രാജ്യങ്ങൾക്കും മുൻഗണന നൽകാം. അധിക ഭാഷായോഗ്യതകൾ മറ്റ് യോഗ്യതകൾ എന്നിവ നൽകാനും സംവിധാനമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 7 മുതൽ 11 വരെ ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി. 14.08.2024

Image
സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍‍ദ്ധനവും, ഝാർഖണ്ടിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവും കാരണം പീക്ക് സമയത്ത് (വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയില്‍ 500 MW മുതല്‍ 650 MW വരെ കുറവ് പ്രതീക്ഷിക്കുന്നു.  പവര്‍ എക്സ്ചേഞ്ച് മാര്‍‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം.  വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ബ്ലഡ്‌ ഡോണർസ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയും എഫ് എം സി മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ.

Image
കണ്ണൂർ : രക്തദാന ക്യാമ്പ് നാളെ. ബ്ലഡ്‌ ഡോണർസ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയും എഫ് എം സി മെഡിക്കൽ സെന്ററും സംയുക്തമായി കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സന്നദ്ധ രക്തദാന ക്യാമ്പ് ആഗസ്റ്റ് 15 വ്യാഴാഴ്ച സ്വാതന്ത്ര്യ ദിനത്തിൽ നടക്കും. ഉളിക്കൽ എഫ് എം സി മെഡിക്കൽ സെന്ററിൽ രാവിലെ പത്തിന് ക്യാമ്പ് ആരംഭിക്കും. രക്തദാനം നടത്താൻ ആഗ്രഹിക്കുന്നവർ 9947223623, 8606713450 എന്നീ നമ്പറുകൾ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വളപട്ടണം സർക്കിൾ ഇൻസ്പെക്ടർ ടിപി സുമേഷിന് കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ.

Image
• വാർത്ത : അബൂബക്കർ പുറത്തീൽ, കണ്ണൂർ . കണ്ണൂർ: വളപട്ടണം സർക്കിൾ ഇൻസ്പെക്ടർ ടിപി സുമേഷിന് കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. സേവനകാലത്തുടനീളം പ്രകടിപ്പിച്ച മികവിനും ആത്മാർത്ഥതയ്ക്കും കർമ്മധീരതയ്ക്കുമുള്ള 2024-ലെ പ്രശസ്ത സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനാണ് വളപട്ടണം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ (എസ്.എച്ച്.ഒ) ടി.പി.സുമേഷ് അർഹനായത്. തളിപറമ്പ ബാറിൽ അഭിഭാഷകനായിരിക്കെ 2004ൽ ആണ് സബ് ഇൻസ്പെക്ടറായി കേരള പോലീസിൽ ജോലിയിൽ പ്രവേശിക്കുന്നത്. കാസർക്കോട്, കോഴിക്കോട് ജില്ലകളിൽ ബേഡകം, ബേക്കൽ, രാജപുരം,ബേപ്പൂർ,സിറ്റി ട്രാഫിക്, ചന്തേര, ചീമേനി എന്നിവിടങ്ങളിൽ സബ് ഇൻസ്പെക്ടറായുംപിന്നിട് 2014 ൽ സർക്കിൾ ഇൻസ്പെക്ടറായി പ്രമോഷനായി. ഹോസ്ദുർഗ് വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടറായും വിജിലൻസ്, ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിലും ചോമ്പാല, ധർമ്മടം, മയ്യിൽ, വടകര, എന്നിവിടങ്ങളിൽ എസ് എച്ച് ഓ ആയി ചുമതലവഹിച്ചിട്ടുണ്ട്. ഇപ്പോൾ വളപട്ടണം സ്റ്റേഷനിൽ എസ് എച്ച് ഓ ആയി ചുമതല വഹിച്ചു വരികയാണ്. കൊലപാതകം, മോഷണം, പോക്സോ ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ തുമ്പുണ്ടാക്കി ശിക്ഷ പ്രതികൾക്ക് വാങ്ങി കൊടുത്ത മികച

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ; തിരുവനന്തപുരത്ത് മുഖ്യമന്ത്രി ദേശീയപതാക ഉയർത്തും; പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മെഡൽ ജേതാക്കൾക്ക് മുഖ്യമന്ത്രി സമ്മാനിക്കും.

Image
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15 രാവിലെ 9 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും, അശ്വാരൂഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ്, കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മെഡൽ ജേതാക്കൾക്ക് മുഖ്യമന്ത്രി സമ്മാനിക്കും. മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനം ഉണ്ടായിരിക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കും; വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കാൻ മന്ത്രി നിർദ്ദേശം നൽകി, ഓണത്തിന് ജില്ലകളിൽ ഭക്ഷ്യ വകുപ്പ്, റവന്യു, പോലീസ്, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ എന്നിവയുടെ ആഭിമുഖ്യത്തിൽ സംയുക്ത സ്‌ക്വാഡുകൾ രൂപീകരിക്കുമെന്ന് മന്ത്രി.

Image
ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ലാന്റ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർമാർ, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് കമ്മീഷണർ, ലീഗൽ മെട്രോളജി കൺട്രോളർ ഉൾപ്പെടെയുള്ള വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം ചർച്ച ചെയ്യുകയും വിവിധ വകുപ്പുകൾ സ്വീകരിച്ചിട്ടുള്ള നടപടികളും മന്ത്രി വിലയിരുത്തി. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അവലോകനം ചെയ്യുന്നതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി നാലുമാസത്തിൽ ഒരിക്കൽ യോഗം കൂടി നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം സംബന്ധിച്ച് വിലയിരുത്തൽ നടത്തുന്നുണ്ട്. ആഗസ്റ്റ് ആദ്യ ആഴ്ചയിലെ വിലനിലവാരം പരിശോധിക്കുമ്പോൾ ജൂലൈ 31ന് അവസാനിച്ച ആഴ്ചയെക്കാൾ അരി, വെളിച്ചെണ്ണ, ചെറുപയർ,