Posts

കെ കരുണാകരന്റെ ഇളയ സഹോദരന്‍ കെ ദാമോദരമാരാര്‍ അന്തരിച്ചു.

Image
മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ ഇളയ സഹോദരന്‍ കെ ദാമോദരമാരാര്‍ അന്തരിച്ചു. 102 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം ക്രൈംബ്രാഞ്ച് സിഐയായി വിരമിച്ച ശേഷം കോഴിക്കോട്ടെ വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ പരേതയായ ടിവി തങ്കം. മക്കള്‍: പരേതനായ വിശ്വനാഥ്, പ്രേംനാഥ്, ടി ഉഷ. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണറും പാലക്കാട് എസ്പിയുമായിരുന്ന അന്തരിച്ച ജികെ ശ്രീനിവാസന്‍ മരുമകനാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ബാലികക്കെതിരെ ലൈംഗിക അതിക്രമം പ്രതിക്ക് 80 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ.

പാലക്കാട്‌ : കേസിൽ 9 വയസുള്ള പെൺകുട്ടിയെ താമസ വീട്ടിൽ വെച്ച് അമ്മയുടെ അറിവോടെ പ്രതിയായ രണ്ടാനച്ചൻ ഗുരുതര ലൈംഗിക അതിക്രമം നടത്തുകയും കൊല്ലുമെന്ന് ഭീഷണി പെടുത്തുകയും ചെയ്ത കേസിൽ കുലശേഖരൻ ,വയസ് 45 S/o വേലു സ്വാമി , എസ്റ്റേറ്റ്പ്പടി, ആൽത്തറ പെരുമ്പിലാവ് എന്നവർക്ക് വിവിധ വകുപ്പുകളി ലായി 80വർഷം കഠിന തടവും 2 ലക്ഷo രൂപ പിഴയും സരിത എന്നവർക്ക് 3 വർഷം തടവും 1 ലക്ഷം രൂപയും പിഴയും പട്ടാമ്പി FTSC ജഡ്ജ് രാമു രമേശ്‌ ചന്ദ്ര ഭാനു ശിക്ഷ വിധിച്ചു. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. ഈ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കുമാർ ആണ്. കേസ് ഫയൽ എഴുതാൻ സഹായിച്ചത് എ എസ് ഐ ജയൻ ആണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയ കുമാർ ഹാജരായി.പട്ടാമ്പി പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേശ്വരി പ്രോസിക്യൂനെ സഹായിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ നടേരിയിൽ നിന്നും കാണാതായ യുവതിയെയും മകളെയും കണ്ണൂർ പിങ്ക് പോലീസിൻ്റെ സമയോചിതമായ അന്വേഷണത്തിൽ കണ്ണൂർ നഗരത്തിൽ നിന്നും കണ്ടെത്തി. 27 May 2024

Image
കണ്ണൂർ : കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ നടേരിയിൽ നിന്നും കാണാതായ മുഹ്സിനയെയും മകളെയും കണ്ണൂർ പിങ്ക് പോലീസിൻ്റെ സമയോചിതമായ അന്വേഷണത്തിൽ കണ്ണൂർ നഗരത്തിൽ നിന്നും കണ്ടെത്തി.വീടുവിട്ടിറങ്ങിയ മുഹ്സിനയെയും മകളെയും പിങ്ക് പോലിസിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൗമ്യ, ശ്രീജ, ഗീത,രേഷ്മ എന്നിവരാണ് കണ്ടെത്തിയത്. ഉമ്മയെയും മകളെയും കൊയിലാണ്ടി പോലീസിന് കൈമാറി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അധ്യാപക ഒഴിവുകൾ 27 May 2024

Image
അധ്യാപക ഒഴിവ് മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്‌സ്, എക്കണോമിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30ന് രാവിലെ 10.30ന് ഹയര്‍ഡസെക്കണ്ടറി വിഭാഗത്തില്‍ എത്തണം. ഫോണ്‍- 9539374029. അധ്യാപക ഒഴിവ് മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗം നാച്വറല്‍ സയന്‍സ്, ഗണിതം- 2, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക് -2, മലയാളം-2, അറബിക് യു.പി - 2, ജൂനിയര്‍ ലാംഗ്വേജ് അറബിക് എല്‍.പി വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 29ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ഫോണ്‍- 04998 216300, 9400810453. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനായി മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം: ചീഫ് സെക്രട്ടറി. 27 May 2024

Image
സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനായി മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരം നടന്ന ചർച്ചകളെ ദുരുപദിഷ്ടിതമായി വ്യാഖ്യാനിച്ചാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നും ചീഫ് സെക്രട്ടറി ഡോ. വി. വേണു അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയും മൊത്തത്തിലുള്ള ഭരണപരമായ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാർച്ച് ഒന്നിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന സെക്രട്ടറിമാരുടെ യോഗം ചർച്ച ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കുറഞ്ഞതിന്റെ അനന്തരഫലങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഈസ് ഓഫ് ഡുയിങ് ബിസിനസ് പരിഷ്‌കരണങ്ങൾ, അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവപല്മെന്റ് ഫണ്ട് വിനിയോഗം, കോടതികളിൽ സർക്കാരിന്റെ കേസുകൾ മെച്ചപ്പെട്ട രീതിയിൽ നടത്തൽ തുടങ്ങിയ കാര്യങ്ങൾ ഈ യോഗം ചർച്ച ചെയ്തിരുന്നു. ഇക്കാര്യത്തിൽ വിശദമായ ചർച്ചകളും ആലോചനകളും ആവശ്യമാണെന്നും എല്ലാ സെക്രട്ടറിമാരും ആശയങ്

വൈദ്യുതി മുടങ്ങും. 17 May 2024

Image
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ബി എസ് എന്‍ എല്‍, തയ്യില്‍, ശാന്തി മൈതാനം, നീര്‍ച്ചാല്‍ പള്ളി, സ്റ്റാര്‍ സീ, എന്‍ എന്‍ എസ് ഓഡിറ്റോറിയം, ടാറ്റ എന്‍ എന്‍ എസ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 17ന് രാവിലെ എട്ട് മുതല്‍ 10 മണി വരെയും പോലീസ് സ്റ്റേഷന്‍, കുറുവ റോഡ്, മിനി ഇന്‍ഡസ്ട്രി, കാനം പുഴ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മണി മുതല്‍ 11.30 വരെയും നസ്രി പടന, പടന, കുറുവ പാലം, കുറുവ വായനശാല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 11.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും സുനാമി, മൈതാന പള്ളി കോളനി, മൈതാന പള്ളി, ഗ്രാമീണ്‍ ബേങ്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.  വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടിപ്രം പി എച്ച് സി, വെള്ളാനപൊയില്‍, വട്ടിപ്രം ടൗണ്‍, വട്ടിപ്രം-118 എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 17ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന്

207.84 ഗ്രാം മെത്തഫിറ്റമിനുമായി രണ്ടു പേരെ പിടികൂടി; പിടിയിലായത് കണ്ണൂർ, തളിപ്പറമ്പ് ഭാഗങ്ങളിൽ ആവശ്യക്കാർക്ക് മെത്തംഫിറ്റമിൻ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ പണം മുൻകൂർ വാങ്ങി ഉപഭോക്താക്കൾക്ക് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ച് ഗൂഗിൾ ലോക്കേഷൻ നൽകി വിൽപന നടത്തി വന്ന സംഘത്തിലെ 2 പേർ.

Image
         കണ്ണൂർ : കണ്ണൂർ, തളിപ്പറമ്പ് ഭാഗങ്ങളിൽ ആവശ്യക്കാർക്ക് മയക്ക് മരുന്നായ മെത്തംഫിറ്റമിൻ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ പണം മുൻകൂർ വാങ്ങി ഉപഭോക്താക്കൾക്ക് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ച് ഗൂഗിൾ ലോക്കേഷൻ നൽകി വിൽപന നടത്തി വന്ന സംഘത്തിലെ 2 പേരെയാണ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂർ താളിക്കാവ് വെച്ച് 207.84 ഗ്രാം മെത്തഫിറ്റമിൻ കൈവശം വെച്ചതിന് കരിപ്പാൽ കാവിന് സമീപം താമസിക്കുന്ന പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് മഷൂദ് (28) തളിപ്പറമ്പ് കുറ്റിക്കോൽ എൽ പി സ്കൂളിന് സമീപം താമസിക്കുന്ന ചെക്കന്റെ അകത്ത് ഹൗസിൽ മുഹമ്മദ് ആസാദ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് കേസെടുത്തത്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെക്കുറിച്ചും വിശദമായി അന്വേഷണം നടക്കുന്നു, എക്സൈസ് സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി .ഷിജു മോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷിബു കെ .സി , അബ്ദുൾ നാസർ ആർ. പി, , സിഇഒമാരായ ഷാൻ ടി കെ .ഗണേഷ് ബാബു പി വി,ഡ്രൈവർ സോൾ ദേവ് , എന്നിവർ ഉണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ