Posts

ലോക്സഭാ തിരഞ്ഞെടുപ്പ്: നിരീക്ഷണ സ്‌ക്വാഡുകളുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കും. News

Image
*ചാലക്കുടി മണ്ഡലത്തിലെ അവലോകന യോഗം ചേർന്നു  ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ പ്രവർത്തിക്കുന്ന നിരീക്ഷണ സ്‌ക്വാഡുകളുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കും. ചാലക്കുടി ലോക് സഭാ മണ്ഡലം ചെലവ് വിഭാഗം നിരീക്ഷകൻ അരവിന്ദ് കുമാർ സിംഗിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.  ക്രമക്കേടുകൾ തടയാൻ ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണം. മണ്ഡലത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ എൻ.എസ്.കെ ഉമേഷ്‌, ചാലക്കുടി ലോക്സഭാ മണ്ഡലം വരണാധികാരിയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ ആശ സി. എബ്രഹാം, ആലുവ റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvv

പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്‌മൃതികുടീരങ്ങൾ വികൃതമാക്കിയ കേസിലെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.

Image
കണ്ണൂർ : പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്‌മൃതികുടീരങ്ങൾ വികൃതമാക്കിയ കേസിലെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ചാല പടിഞ്ഞാറേക്കര സാധു പാർക്കിന് സമീപം അണയാട്ട് വളപ്പിൽ ദീപ്തി നിവാസിൽ ഷാജി അണയാട്ട് (54) ആണ് പിടിയിലായത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ ഐപിഎസിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ സിബി ടോം, കണ്ണൂർ ടൗൺ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അലഞ്ഞ് തിരിഞ്ഞ് കുപ്പിയും മറ്റും പെറുക്കുന്ന ആളാണ് ഷാജി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. News

Image
കണ്ണൂർ : നിരവധി ക്രിമിനൽ കേസുകളിലും പോക്സോ കേസിലും പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ ചേറുവാഞ്ചേരി സ്വദേശി പിലാക്കൂൽ ഹൗസിൽ സൗരവ് (24) നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ (KAAPA)ചുമത്തി ജയിലിലടച്ചത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്ക് പോക്സോ കേസ് ഉൾപ്പെടെ കണ്ണവം പോലീസ് സ്റ്റേഷനിൽ ഏഴ് കേസുകൾ നിലവിലുണ്ട്. കണ്ണവം ഇൻസ്പെക്ടർ ബോസിന്റെ നേതൃത്വത്തിൽ എസ് ഐ രാജീവൻ, എസ് സി പി ഒ വിജിത്ത് അത്തിക്കൽ, ബിജേഷ് തെക്കുബാടൻ, സി പി ഒ പ്രജിത്ത് കണ്ണിപ്പൊയിൽ എന്നിവർ ചേർന്നാണ് ഒളിവിൽ കഴിഞ്ഞു വരവേ സൗരവിനെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ സ്വീകരിച്ച് വരികയാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്ര

ജയിലിൽ ലഹരി കടത്താൻ ശ്രമിച്ച കേസിൽ യുവാവിനെ കൂത്തുപറമ്പ് പോലീസ് പിടികൂടി.

Image
കണ്ണൂർ : ജയിലിൽ ലഹരി കടത്താൻ ശ്രമിച്ച കേസിൽ യുവാവിനെ കൂത്തുപറമ്പ് പോലീസ് പിടികൂടി. മാങ്ങാട്ടിടം കണ്ടേരിയിലെ നവാസ് മൻസിൽ പി.കെ അർഷാദിനെയാണ് കൂത്തുപറമ്പ് ഇൻസ്‌പെക്ടർ ടി. എസ് ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ അഖിൽ, സിപിഒ അഷ്റഫ്, സമന്യ, പ്രശോഭ്, ഗിരീഷ്, മഹേഷ്,  കണ്ണവം പോലീസ് സ്റ്റേഷൻ സിപിഒ അഷ്‌റഫ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് സബ് ജയിലിൽ ലഹരിവസ്‌തുക്കൾ എറിഞ്ഞു കൊടുത്ത സംഭവത്തിലാണ് പ്രതിയെ പോലീസ് കണ്ണൂർ തോട്ടടയിൽ വെച്ച്പിടികൂടിയത്.ഈ കേസിലെ കൂട്ട് പ്രതിയായ ഉനൈസിനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ടെലിഗ്രാമിൽ പാർട്ട്‌ ടൈം ആയി ഓൺലൈൻ വഴി ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന മെസ്സേജ് കണ്ട് പണം നൽകിയ കൂത്തുപറമ്പ് സ്വദേശിക്ക് 32,30,398 രൂപ നഷ്ടമായി. Crime

Image
കണ്ണൂർ : ടെലിഗ്രാമിൽ പാർട്ട്‌ ടൈം ആയി ഓൺലൈൻ വഴി ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന മെസ്സേജ് കണ്ട് പണം നൽകിയ കൂത്തുപറമ്പ് സ്വദേശിക്ക് 32,30,398 രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്.തുടക്കത്തിൽ നൽകിയ ടാസ്ക്കുകൾ പൂർത്തിയാക്കിയാൽ ചെറിയ ലാഭത്തോടു കൂടി പണം തിരികെ ലഭിക്കുമെങ്കിലും പിന്നീട് വൻ തുക ആവശ്യപ്പെടുകയും പണം നൽകിയാൽ പല കാരണങ്ങൾ പറഞ്ഞ് നൽകിയ പണമോ ലാഭമോ തിരികെ നൽകാതെ വഞ്ചിക്കുന്നതാണ് ഇത്തരക്കാരുടെ രീതി. മറ്റൊരു പരാതിയിൽ ഫേസ്ബുക്കിൽ കുർത്തയുടെ പരസ്യം കണ്ട് വാങ്ങുന്നതിനുവേണ്ടി പണം നൽകിയ താവക്കര സ്വദേശിക്ക് 2880 രൂപ നഷ്ടപ്പെട്ടു. പണം നൽകിയതിന് ശേഷം പണമോ വസ്ത്രമോ യുവതിക്ക് നൽകാതെ തട്ടിപ്പിന് ഇരയാക്കുകയായിരുന്നു. സമാന രീതിയിൽ ഇൻസ്റ്റഗ്രാമിൽ ഡ്രസ്സിന്റെ പരസ്യം കണ്ട് വാങ്ങുന്നതിന് വേണ്ടി പണം നൽകിയ ചൊക്ലി സ്വദേശിക്ക് 1549 രൂപയും നഷ്ടമായി.   ഇൻസ്റ്റഗ്രാം , ടെലിഗ്രാം , ഫേസ്ബുക്ക് വാട്സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും വ്യാജ

ലോകസഭ ഇലക്ഷൻ സ്പെഷ്യൽ റെഡ് : പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 22.5 കിലോ കഞ്ചാവ് പിടികൂടി,ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ്സിന്റെ മുൻവശത്തെ ജനറൽ കോച്ചിൽ സീറ്റുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. News

Image
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 22.5 കിലോ കഞ്ചാവ് പിടികൂടി. റെയിൽവേ സംരക്ഷണ സേന ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിൽ ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ്സിന്റെ മുൻവശത്തെ ജനറൽ കോച്ചിൽ സീറ്റുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന കഞ്ചാവ് 19 കെട്ടുകൾ ആയാണ് മൂന്ന് ബാഗുകളിൽ സൂക്ഷിച്ചിരുന്നത്. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് ഇൻസ്പെക്ടർ എൻ.കേശവദാസിന്റെയും പാലക്കാട് എക്സൈസ് റേഞ്ച് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്.സുരേഷിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് വിഭാഗം അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു , ഹെഡ് കോൺസ്റ്റബിൾമാരായ എൻ.അശോക്, അജീഷ്.ഒ.കെ, കോൺസ്റ്റബിൾ അബ്ദുൾ സത്താർ.പി.പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം.എൻ.സുരേഷ് ബാബു, എക്സൈസ് പ്രിവെൻ്റിവ് ഓഫീസർമാരായ സുരേഷ്കുമാർ, മഹേഷ്.ടി.കെ ഫൈസൽ റഹ്മാൻ , സിവിൽ എക്സൈസ് ഓഫീസർ അഭിലാഷ്.കെ എന്നിവരാണുണ്ടായിരുന്നത്.

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.

Image
കണ്ണൂർ :  പോലീസ് സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 2024 മാർച്ച്‌ മാസം പോലീസ് സേനയിൽ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാർ ഐ പി എസ് വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് പ്രശംസ പത്രവും നൽകി ആശംസകള്‍ നേര്‍ന്നു. പാനൂർ കൺട്രോൾ റൂം സബ് ഇൻസ്‌പെക്ടർമാരായ മൊയ്തു സി.കെ, ചന്ദ്രശേഖരൻ.സി.കെ, കണ്ണൂർ സിറ്റി ഡി എച്ച് ക്യു സബ് ഇൻസ്‌പെക്ടർമാരായ ശശീന്ദ്രൻ.വി.വി, സുനിൽകുമാർ.സി മട്ടന്നൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രാജീവൻ ടി സി  എന്നീ ഓഫീസർമാരാണ് പോലീസ് സേനയിൽ നിന്നും വിരമിക്കുന്നത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW