Posts

ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ. NEWS

Image
*മന്ത്രിസഭായോഗതീരുമാനങ്ങൾ* *23.08.2023* ............................... *അഞ്ച് ലക്ഷം രൂപ ധനസഹായം* തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ കോഴിക്കോട് ​ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ട മലപ്പുറം ചേലമ്പ്ര സ്വദേശി മുഹമ്മദ് റസാന്റെ (അബ്ദുൾ റിയാസിന്റെ മകൻ) കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു.  *​ഗവ.പ്ലീഡർ* അഡ്വ. ശ്രീജ തുളസിയെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സീനിയർ ​ഗവൺമെന്റ് പ്ലീഡറായി നിയമിക്കും. കെഎടിയിൽ ഒഴിവുള്ള മൂന്ന് ​ഗവൺമെന്റ് പ്ലീഡർ തസ്തികകളിലേക്ക് അഡ്വ. രാഹുൽ എംബി, അഡ്വ. പ്രവീൺ സി പി, അഡ്വ. അജിത് മോഹൻ എം.ജെ എന്നിവരെ നിയമിക്കും.  എറണാകുളം ജില്ലാ ​ഗവ.പ്ലീഡർ & പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിൽ മനോജ് ജി കൃഷണനെ പുനർനിയമിക്കും. *പുനർനിയമനം* മത്സ്യഫെഡ് മാനേജിങ് ഡയറക്ടറായി ഡോ. പി സഹദേവന് രണ്ട് വർഷത്തേക്ക് പുനർനിയമനം നൽകാൻ തീരുമാനിച്ചു. കെ പി ശശികുമാറിനെ കാംകോയിൽ മാനേജിങ് ഡയറക്ടറായി നിയമിക്കും. *സാധൂകരിച്ചു* ഇടുക്കി ജില്ലയിലെ ദേവികുളം ഭൂമി പതിവ് ഓഫീസ് 2012 ഏപ്രിൽ 1 മുതൽ 2022 സെപ്റ്റംബർ 30 വരെ തുടർച്ചാനുമതി കൂടാതെ പ്രവ

മാലിന്യം തള്ളുന്നിടത്ത് ആയിരം വാഴ നട്ട് ചെറുതാഴം പഞ്ചായത്ത്. News

Image
കണ്ണൂർ :  ചെറുതാഴം ശ്രീസ്ഥ വെസ്റ്റിലെ റോഡരികില്‍ കാട്മൂടി മാലിന്യം തള്ളല്‍ കേന്ദ്രമായ മൂന്നരയേക്കറില്‍ ഇനി നേന്ത്രവാഴകള്‍ തളിര്‍ക്കും. ചെറുതാഴം പഞ്ചായത്ത് ഹരിതം ചെറുതാഴം പദ്ധതിയുടെ ഭാഗമായാണ് ശ്രീസ്ഥ വെസ്റ്റില്‍ ആയിരം നേന്ത്രവാഴത്തൈകള്‍ നട്ടത്. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍ ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2023-24 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നരയേക്കറില്‍ വാഴയും പച്ചക്കറികളുമാണ് കൃഷി ചെയ്യുന്നത്. ശ്രീസ്ഥ ഹരിത സംഘത്തിന്റെ നേതൃത്വത്തില്‍ കാടു മുഴുവന്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കിയാണ് കൃഷി ഇറക്കിയത്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ജനകീയാസൂത്രണ പദ്ധതി എന്നിവയുടെ സഹായത്താലാണ് പദ്ധതി നടപ്പാക്കുന്നത്. വാര്‍ഡ് മെമ്പര്‍ കെ വി ബിന്ദു അധ്യക്ഷത വഹിച്ചു. നവകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ വിശിഷ്ടാതിഥിയായി. ജില്ലാപഞ്ചായത്തംഗം സി പി ഷിജു, സ്ഥിരം സമിതി അധ്യക്ഷന്‍ ടി വി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ എം ശോഭ, കൃഷി ഓഫീസര്‍ ജയരാജന്‍ നായര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം വി രാജീവന്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 80 രൂപ കൂടി 43,440 രൂപയായി. Gold

Image
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും വര്‍ധന. പവന് 80 രൂപ കൂടി 43,440 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5430 രൂപയായി. നാലു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കഴിഞ്ഞ ദിവസവും 80 രൂപ കൂടിയിരുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ഓണ വിപണി: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന; 637 പരിശോധനകൾ, 6 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. News

Image
637  പരിശോധനകൾ , 6  സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. സംസ്ഥാനത്ത് ഓണ വിപണിയിൽ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്താനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ആരംഭിച്ചതായി ആരോഗ്യ, ഭക്ഷ്യസുരക്ഷാ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്താകെ 637 ഭക്ഷ്യ സുരക്ഷാ പരിശോനകൾ നടത്തി. ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച ആറ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 54 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും 58 കടകൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. മൂന്ന് സ്ഥാപനങ്ങൾക്കെതിരെ അഡ്ജ്യൂഡിക്കേഷൻ നടപടികൾക്കായി ശുപാർശ ചെയ്തു. ആറ് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസ് നൽകി. 72 സ്റ്റ്യാറ്റ്യൂട്ടറി സാമ്പിളുകളും 167 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ച് ലാബുകളിൽ പരിശോധനക്കയച്ചു.  ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇനി സി.സി.ടി.വി. ക്യാമറക്കണ്ണുകൾ; മുണ്ടയാട് മുതൽ കാഞ്ഞിരോട് വരെ ചക്കരക്കൽ പോലീസിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ്‌ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചത്. Chakkarakkal police

Image
കണ്ണൂർ : ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇനി സി.സി.ടി.വി. ക്യാമറക്കണ്ണുകൾ. മുണ്ടയാട് മുതൽ കാഞ്ഞിരോട് വരെ ചക്കരക്കൽ പോലീസിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ്‌ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചത്. സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ചക്കരക്കല്ല് പോലീസ് സ്റ്റേഷനിൽ നടന്ന പരിപാടിയിൽ മുണ്ടേരി പഞ്ചായത്ത് പ്രസിഡൻറ് എ.അനിഷ അധ്യക്ഷത വഹിച്ചു. സി.ഐ. ശ്രീജിത്ത് കൊടേരി, കൗൺസിലർ അബ്ദുൾ റസാഖ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.പങ്കജാക്ഷൻ, കെ.പ്രദീപൻ, വി.കെ.ശ്രീലത, ജിതേഷ് മച്ചാട്ട്, വി.ലോഹിതാക്ഷൻ, ഇ.കെ.ചാന്ദിനി, കെ.മഹേഷ് കുമാർ എന്നിവർ സംസാരിച്ചു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ആഗസ്റ്റ് 23 ബുധന്‍ കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. kseb

Image
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിയും, കരിക്കോട്, എം ഐ തില്ലങ്കേരി, കുഴിക്കല്‍, പെരിഞ്ചേരി, വേങ്ങലോട്, കരിമ്പലന്‍ കോളനി, കയനി സ്‌കൂള്‍, കൂളിക്കടവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 23 ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും. ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെങ്ങളായി ,ചെമ്പിലേരി ,മുങ്ങം ,ചുഴലി എസ് ആർ ,ചുഴലി എന്നിവിടങ്ങളിൽ ആഗസ്റ്റ് 23 ബുധന്‍ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 60 വയസു മുതൽ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗക്കാർക്ക് ആയിരം രൂപ വീതം അനുവദിച്ച് ഉത്തരവായി. News

Image
മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 60 വയസു മുതൽ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗക്കാർക്ക് ആയിരം രൂപ വീതം അനുവദിച്ച് ഉത്തരവായി. സംസ്ഥാനത്തെ 55781 പട്ടിക വർഗക്കാരിൽ കോട്ടയം ജില്ലയിലെ ഉപഭോക്താക്കൾ ഒഴികെയുള്ളവർക്ക് ഈ ഓണക്കാലത്ത് തുക ലഭിക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് കോട്ടയം ജില്ലയിൽ ഉള്ളവർക്ക് തുക അനുവദിക്കും. ഇതിനായി 5,57,81,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq