കുറ്റകൃത്യങ്ങൾ കൈയ്യോടെ പൊക്കും- കൊല്ലം നഗരം ബോഡി വോൺ ക്യാമറ നിരീക്ഷണത്തിൽ. Newsofkeralam
കുറ്റകൃത്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നവർ സൂക്ഷിക്കുക. കൊല്ലം സിറ്റിയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ യൂണിഫോമിൽ ഇനിമുതൽ ബോഡി വോൺ ക്യാമറയും ഉണ്ടാവും. കൊല്ലം സിറ്റി പൊലീസിന്റെ പരിധിയിൽ കുറ്റകൃത്യങ്ങളെ കൈയോടെ പിടികൂടാൻ ബോഡി വോൺ ക്യാമറ ഒളിഞ്ഞിരിപ്പുണ്ട്. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ യൂണിഫോമിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ നിരത്തിൽ എല്ലാവരെയും നിരീക്ഷിക്കുന്നുണ്ട്. ക്യാമറ ഒപ്പിയെടുക്കുന്ന കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ കോടതിയിൽ ഉൾപ്പെടെ സമർപ്പിക്കാൻ കഴിയുന്ന ഡിജിറ്റിൽ തെളിവായിമാറും. ജില്ലയിൽ സിറ്റി പൊലീസിനു മാത്രമാണ് ബോഡി വോൺ ക്യാമറ അനുവദിച്ചിട്ടുള്ളത്. ഇരുപത്തിയഞ്ച് ക്യാമറകളിൽ സിറ്റി പൊലീസ് കൺട്രോൾ റൂമിന് 14, ട്രാഫിക് 6, കൊല്ലം ഈസ്റ്റ്, വെസ്റ്റ്, ഇരവിപുരം തുടങ്ങിയ സ്റ്റേഷനുകളിൽ ഓരോന്നുവീതവും ചാത്തന്നൂർ കരുനാഗപ്പള്ളി സബ്ഡിവിഷനുകൾക്ക് ഓരോന്നുവീതവുമാണ് നൽകിയിട്ടുള്ളത്. കൺട്രോൾ റൂമിനു ലഭിച്ച കാമറയിൽ രണ്ടെണ്ണം പിങ്ക് പൊലീസിനും കൈമാറിയിട്ടുണ്ട്. ഇവയെല്ലാം നഗരത്തിലെ വിവിധ ഭഗങ്ങളിൽ പോയിന്റ് ഡ്യൂട്ടിനോക്കുന്ന പോലീസുകാർ യൂണിഫോമിൽ ഘടിപ്പിക്കും. രാവിലെയും വൈകിട്ടും സ്‌കൂൾ, കോളേജ്, ബസ്സ്റ്റാൻഡ്, പ്രധാനപ്പെട്ട