കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഒഴിവുവുകൾ പൂഴ്ത്തി വെച്ച് ഇഷ്ടകാർക്ക് ജോലി നൽകിയെന്നാരോപിച്ചു കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാറെ യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു.
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിന്ന് താൽക്കാലിക ഒഴിവുകൾ നികത്താൻ ഇന്റർവ്യൂ നടത്താൻ വേണ്ട ലിസ്റ്റ് കൊടുത്തിട്ടും ഒന്നര കൊല്ലത്തോളം ഇഷ്ടക്കാർക്കും, രാഷ്ട്രീയ നിയമനം നടത്തുന്നതിന് വേണ്ടിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നൽകിയ ലിസ്റ്റ് പൂഴ്ത്തിവെച്ച യൂണിവേഴ്സിറ്റി പിവിസിയെയും, രജിസ്ട്രാരേയും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപരോധിച്ചു. നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിന്ന് ലിസ്റ്റ് കൊടുത്ത പ്രകാരം യൂണിവേഴ്സിറ്റി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വേണ്ടി കാത്തുനിൽക്കുന്നത്. ഈ ഇന്റർവ്യൂ വരെ ഇവരെ മറ്റു ഒഴിവിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് പരിഗണിക്കാത്തത് മൂലം ഇവരുടെ ഒന്നരവർഷം നഷ്ടപ്പെടുത്തിയാണ് യൂണിവേഴ്സിറ്റി ചെയ്തത്. ഇതിനെതിരെ ആയിരുന്നു യൂത്ത് കോൺഗ്രസിന്റെ ഉപരോധം. ഇന്റർവ്യൂ താമസിച്ചതിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാം എന്നുള്ള രജിസ്ട്രാറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. ഉപരോധം സമരത്തിന് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, വൈസ് പ്രസിഡന്റ് വി രാഹുൽ, ജിജോ ആന്റണി, ശ്രീജേഷ് കൊയ്