കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ മന്ത്രി കെ. രാധാകൃഷ്ണൻ പതാക ഉയര്‍ത്തി.
കണ്ണൂര്‍: റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന 74 മത് റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ കേരള ദേവസ്വം പട്ടികജാതി -പട്ടികവർഗ്ഗ പാർലിമെന്റരികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പതാക ഉയര്‍ത്തി. തുടർന്ന് ചക്കരക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി നയിച്ച സേനാംഗങ്ങളുടെ സെറിമോണിയൽ പരേഡില്‍ മന്ത്രി കെ.രാധാകൃഷ്ണൻ സല്യൂട്ട് സ്വീകരിച്ചു. ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ ഐ എ എസ്, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാർ ഐ പി എസ്, കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐ പി എസ് , കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്പി എ.വി പ്രദീപ് , എം എൽ എമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ വി സുമേഷ്, കണ്ണൂർ കോർപറേഷൻ മേയർ ടി. ഒ മോഹനൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. പി ദിവ്യ തുടങ്ങിയവര്‍ സംബന്ധിച്ചു. സെറിമോണിയൽ പരേഡിൽ കണ്ണൂർ ഡി. എച്ച്.ക്യു, കണ്ണൂർ റൂറൽ ഡി. എച്ച്. ക്യു, വനിതാ പോലീസ്, ജയിൽ, എക്‌സൈസ്, എന്നീ സേനകളിലെ 6 പ്ലാട്ടൂണുകളും ഡി. എസ്. സി യിലെ ബാൻഡ് സംഘവും, വിവിധ കോളേജ്, സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള എൻ സി സി, സ്കൗട്ട് & ഗൈഡ്, ജൂനിയർ റെഡ് ക്രോസ്സ്, കാ