മാവിൽ നിന്ന് വീണ് കമ്പ് കുത്തികയറി മലദ്വാരം തകർന്ന എട്ടു വയസ്സുകാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് തൃശൂർ മെഡിക്കൽ കോളേജ്.
തൃശൂർ : ഉയരമുള്ള മാവിൽ നിന്നുള്ള വീഴ്ചയിൽ കമ്പ് കുത്തിക്കയറി മലദ്വാരം തകർന്ന് അതീവ ഗുരുതരാവസ്ഥയിലായ തൃശൂർ ചാവക്കാട് സ്വദേശി എട്ടു വയസ്സുകാരനെ രണ്ട് മേജർ ശസ്ത്രക്രിയകൾക്ക് ശേഷം തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. സാധാരണ ഇത്തരം വലിയ അപകടങ്ങൾ മലവും മൂത്രവും അറിയാതെ പോകുന്ന അവസ്ഥയിലേക്ക് നയിക്കാം. എന്നാൽ സമയബന്ധിതമായ ഇടപെടൽ മൂലം ഇതൊഴിവാക്കാൻ സാധിച്ചു. അപകടം സംഭവിച്ച രാത്രി തന്നെ, അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതാണ് കുട്ടിയുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടു വരാൻ സഹായിച്ചത്. കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന തൃശൂർ മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ഉയരമുള്ള മാവിൽ നിന്നും വീണ് മലദ്വാരത്തിൽ വലിയ കമ്പ് കുത്തികയറിയ അവസ്ഥയിലാണ് കഴിഞ്ഞ നവംബർ 10-ാം തീയതി രാത്രിയിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ കുട്ടിയെ എത്തിച്ചത്. കമ്പ് വലിച്ചൂരിയ നിലയിൽ അതികഠിനമായ വയറുവേദനയും മലദ്വാരത്തിലൂടെയുള്ള രക്തസ്രാവവുമുള്ള അവസ്ഥയിലായിരുന്നു കുട്ടി. മലാശയത്തിന് പരിക്ക് കണ്ടതിനാൽ ഉടനടി അ