Posts

അവശേഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ശീതളപാനീയ ബോട്ടിലുകളും സ്ഥാപനം തന്നെ തിരിച്ചെടുക്കണം; കാസർക്കോട് ജില്ലാ കളക്ടര്‍. News

Image
 കാസർക്കോട്: ശീതളപാനീയങ്ങളും പ്ലാസ്റ്റിക് കുപ്പിവെള്ളവും നിര്‍മിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുന്ന ബോട്ടിലുകള്‍ ഉപയോഗിച്ചശേഷം അവശേഷിക്കുന്നവ സ്ഥാപനം തന്നെ തിരിച്ചെടുക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ശീതള പാനീയ നിര്‍മാതാക്കളുടെ യോഗത്തിലാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ആഘോഷ വേളകളിലും മറ്റും പൊതു ഇടങ്ങളില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ വ്യാപകമായി വലിച്ചെറിയുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുകയും ചെയ്യുന്നത് ശ്രദ്ധയില്‍ വന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കാലവര്‍ഷം : സാധാരണയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത : കേന്ദ്രകാലാവസ്ഥാവകുപ്പ്. News

Image
കേരളത്തില്‍ മണ്‍സൂണ്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള സീസണില്‍, സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. മെയ് 30 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മെയ് 29 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.   ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. അന്തരീക്ഷം മേഘാവൃതമെങ്കില്‍ കുട്ടികളെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ

അധ്യാപക ഒഴിവുകൾ. Job News

Image
അധ്യാപക ഒഴിവ് പെരിയയിലുളള കാസര്‍കോട് ഗവ. പോളിടെക്നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ ഒഴിവുള്ള ലക്ച്ചറര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. ജൂണ്‍ 2ന് കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ക്കും, 5ന് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിനും, 6ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിനും, 8ന് സിവില്‍ എഞ്ചിനീയറിംഗിനും കൂടിക്കാഴ്ച്ച നടക്കും. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ എഞ്ചിനീയറിംഗ് ബിരുദം. യോഗ്യരായവര്‍ അതാത് ദിവസങ്ങളില്‍ രാവിലെ 10നകം ബയോഡാറ്റ, എല്ലാ അക്കാദമിക / പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും പകര്‍പ്പുകളും സഹിതം പോളിടെക്നിക്ക് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0467 2234020, 9995681711. അധ്യാപക ഒഴിവ് ആലംപാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് (സീനിയര്‍), കൊമേഴ്‌സ് (ജൂനിയര്‍), മലയാളം (ജൂനിയര്‍) എന്നീ വിഷയങ്ങളില്‍ താത്ക്കാലിക ഒഴിവ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30ന് ചൊവ

സ്കൂളുകൾ തുറക്കാറായി: രക്ഷിതാക്കൾക്കായി എംവിഡി അവതരിപ്പിക്കുന്നു "വിദ്യാ വാഹൻ" ആപ്. News mvd

Image
GPS സംവിധാനം ഉപയോഗിച്ച് തൻ്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിൻ്റെ വിവരങ്ങൾ അറിയുന്നതിനാണ് ഈ ആപ്. 1. പ്ലേ സ്റ്റോറിൽ നിന്നും വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗൺ ചെയ്യാം. ഡൗൺ ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന് ഉള്ള ലിങ്ക് ചുവടെ കൊടുക്കുന്നു. 2. റജിസ്റ്റർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് വിദ്യാ വാഹൻ ആപ്പിൽ ലോഗിൻ ചെയ്യാം. 3. മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ റജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതർ ആണ്. 4. ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി തൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെങ്കിൽ അത് വിദ്യാലയ അധികൃതർക്ക് ചെയ്ത് തരാൻ സാധിക്കും. 5. ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം. 6. locate ചെയ്യേണ്ട വാഹനത്തിൻ്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തൻ്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം. 7. വാഹനം ഓടുകയാണോ എന്നും, വാഹനത്തിന്റെ location, എത്തിച്ചേരുന്ന സമയം എന്നിവ Mvd/സ്കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം 8. ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവർ, സഹായി, സ്കൂൾ അധികാരി എന്നിവരെ ഫോൺ മുഖാന്തിരം വിളിക്കാം. 9. വാഹനം ഓടിക്കൊ

പാലക്കാട് ട്രെയിൻ പരിശോധനയിൽ ഹാഷിഷും ചരസും എൽഎസ്ഡി സ്റ്റാമ്പുകളും പിടികൂടി. News

Image
പാലക്കാട് ട്രെയിൻ പരിശോധനയിൽ ഹാഷിഷും ചരസും എൽഎസ്ഡി സ്റ്റാമ്പുകളും പിടികൂടി.ആലപ്പുഴ ചേർത്തല സ്വദേശികളായ ജിസ്മാൻ (21), അഖിൽ (25) എന്നിവരെ 50.85 ഗ്രാം ഹാഷിഷും, 8.65 ഗ്രാം ചരസ്സും, 0.50 ഗ്രാം എൽഎസ്ഡി സ്റ്റാമ്പുമായിട്ടാണ് പിടികൂടിയത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ ആർ അജിത്തും സംഘവും പാലക്കാട്‌ ആർ പി എഫ് ടീമും ചേർന്നാണ് മയക്കുമരുന്നുകൾ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.    ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

അനധികൃത മത്സ്യബന്ധനത്തിനെതിരെ കര്‍ശന നടപടിയുണ്ടാകും : മന്ത്രി സജി ചെറിയാന്‍; ലൈഫ് ജാക്കറ്റുകളുടെ ഉപയോഗം കര്‍ശനമാക്കും, കടലില്‍ അപകടം സംഭവിച്ചാല്‍ ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന കാര്യത്തിലുള്ള സാങ്കേതികത്വങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി. News

Image
പൊതു സമൂഹത്തിനൊപ്പം തീരദേശ മേഖലയിലെ ജനതയും ഉയര്‍ന്ന് വരണമെന്ന് മത്സ്യബന്ധനം സാംസ്‌കാരികം യുവജനകാര്യം വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന തീരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. കെട്ടിയിട്ട വിഭാഗമാണ് ഈ മത്സ്യമേഖല. പൊതു സമൂഹത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപാടുകള്‍ ഉണ്ടാകണം. ആരുടെ മുന്നിലും തല കുനിക്കേണ്ട കാര്യമില്ല. കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്കെന്നും അദ്ദേഹം പറഞ്ഞു. മത്സ്യ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന പല പദ്ധതികളും അവര്‍ അറിയുന്നില്ല. അതിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കണം. ഏത് വരെ പഠിക്കണമോ അവിടെ വരെ പഠിക്കാനുള്ള സൗജന്യ വിദ്യാഭ്യാസം സര്‍ക്കാര്‍ ഉറപ്പാക്കും. കെഡിസ്‌ക്കുമായി സഹകരിച്ച് തീരദേശ മേഖയില്‍ ജോബ് ഫയറുകള്‍ നടത്തും. മത്സ്യബന്ധനമല്ലാതെ മറ്റൊരു തൊഴില്‍ കൂടി ഉറപ്പാക്കും. തീരദേശ മേഖലയില്‍ കഴിഞ്ഞ 7 വര്‍ഷം കോടിക്കണക്കിന് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇത്തരം പ്രവര്‍ത്തികളുടെ പരിശോധനയാണ് ഈ തീരദേശ സദസ്സുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. തീരദേശ സദസുകളിലൂടെ ലഭിച്ച പരാതി

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ജലപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. News kannur

Image
കണ്ണൂർ :  പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി സ്കൂളുകളിലെ കുടിവെള്ള വിതരണ സംവിധാനം പരിശോധിക്കുന്നതിനായി  കണ്ണൂര്‍ കോര്‍പ്പറേഷന്‍ കംപ്ലീറ്റ് അക്വാ സൊല്യൂഷന്‍ കണ്ണൂര്‍, വാട്ടര്‍ലാബ് കോഴിക്കോട് എന്നിവയുടെ  സഹകരണത്തോടെ ജലപരിശോധന ക്യാമ്പ് നടത്തി. കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ വെച്ച് നടന്ന പരിപാടി മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജേഷ്  സംസാരിച്ചു.കോര്‍പ്പറേഷന്‍ പരിധിയിലെ എൺപതോളം സ്കൂളുകൾ ജലപരിശോധ ക്യാമ്പിൽ പങ്കെടുത്തു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq